ആലപ്പുഴ: ഔവ്വർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമല മാതാവിന്റെ 201-ാമത് ദർശനത്തിരുനാൾ. ഇന്ന് രാവിലെ 7.15ന് ദിവ്യബലി, നൊവേന, വൈകിട്ട് 5.30ന് ജപമാല, വേസ്പര, ദിവ്യബലി, ലിറ്റനി, പ്രദക്ഷിണം-ഫാ. മൈക്കിൾ ജോർജ് അരയൻപറമ്പിൽ, ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കൽതയ്യിൽ.
19ന് തിരുനാൾദിനം രാവിലെ ഏഴിനും ഒൻപതിനും ദിവ്യബലി, വൈകിട്ട് 4.30ന് ദിവ്യബലി- ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. യേശുദാസ് അറയ്ക്കൽ. 20ന് രാവിലെ ആറിനും 7.15 നും വൈകിട്ട് ആറിനും ദിവ്യബലി. 26ന് എട്ടാമിടം രാവിലെ 5.30, ഏഴ്, ഒൻപത്- ദിവ്യബലി, വൈകിട്ട് 4.30ന് തിരുനാൾ ദിവ്യബലി-ഫാ. ജോസഫ് മാർഷൽ മരക്കാശേരി, ഫാ. തോമസ് തോപ്പിൽ ഒസിഡി. തുടർന്ന് പ്രദക്ഷിണം. 27ന് വൈകിട്ട് ആറിന് മരണമടഞ്ഞ മുൻ പ്രസുദേന്തിമാരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള പ്രാർഥന.
ആലപ്പുഴ: മാർ സ്ലീവാ ഫൊറോന തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ 199-ാമത് ദർശനത്തിരുനാൾ. ഇന്ന് രാവിലെ 6.15ന് സപ്രാ, പരിശുദ്ധ കുർബാന-ഫാ. മണിലാല് ക്രിസ്.
വൈകിട്ട് അഞ്ചിന് രൂപം വാഴ്ത്തൽ, തിരിവെഞ്ചരിപ്പ്, പരിശുദ്ധ കുർബാന സന്ദേശം-ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം. മെഴുകുതിരി പ്രദക്ഷിണം-ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎംഐ.
19ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന-ഫാ. മാത്യു നടമുഖത്ത്. രാവിലെ 9.30ന് തിരുനാൾ കുർബാന-ഫാ. ആന്റ ണി കാട്ടൂപ്പാറ. തിരുനാൾ സന്ദേശം-ഫാ. ജീമോൻ ബംഗ്ലാവ്പറമ്പിൽ. തിരുനാൾ പ്രദക്ഷിണം -ഫാ. ജോസഫ് ചൂളപ്പറമ്പിൽ. 20ന് രാവിലെ 6.15ന് സപ്ര, പരിശുദ്ധ കുർബാന-ഫാ. ജയിംസ് കുന്നിൽ. തുടർന്ന് സെമിത്തേരി സന്ദർശനം, കൊടിയിറക്ക്, ദർശനസമൂഹ സമ്മേളനം.